January 29, 2026

തൃശൂരിൽ യുവാവിനെയും യുവതിയെയും ഹോട്ടൽമുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തി

Share this News

തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്. രഷ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രഷ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രഷ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രഷ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഈസ്റ്റ് എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!