മാള മെറ്റ്സ് പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ 3, 4, 5 തീയതികളിൽ
കേരള സർക്കാർ ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 3, 4, 5 തീയതികളിൽ മാള മെറ്റ്സ് പോളിടെക്നിക്കിൽ വെച്ച് നടക്കുന്നു. ഗവൺമെൻറ് ട്യൂഷൻ ഫീ മാത്രം നൽകിയാൽ മതി. മെക്കാനിക്കൽ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ് എന്നീ ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷൻ. രണ്ടുവർഷംകൊണ്ട് എൻജിനീയറിംഗ് ഡിപ്ലോമ പഠനം പൂർത്തിയാക്കാം എന്നുള്ളതാണ് ഇതിനുള്ള പ്രത്യേകത. പ്ലസ് ടു, ഐടിഐ എന്നിവ പാസായവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്ക് 9188400951, 952, 953 എന്നീ നമ്പറുകളിലേക്ക് വിളിക്കുക. അഡ്മിഷൻ വരുന്നവർ യോഗ്യതയും വയസ്സും തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകളും ടിസി കോണ്ടക്ട് സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസങ്ങളിൽ രാവിലെ 9 നും വൈകിട്ട് 4 നും ഇടയ്ക്ക് കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.