മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മണിപ്പൂർ ഇരകൾക്ക് ഐക്യദാർഢ്യവുമായി, വിവസ്ത്രമാക്കപ്പെട്ട രാജ്യത്തിന്റെ മുറിവുണക്കി ഒന്നാകുവാൻ മണിപ്പൂർ ഐക്യസദസ് സംഘടിപ്പിച്ചു
മണിപ്പൂരിൽ നടക്കുന്നത് കൊടും ക്രൂരതയായിട്ടും, ലോകത്തിന് മുന്നിൽ രാജ്യം ലജ്ജിച്ച് തല താഴ്ത്തേണ്ടി വന്നിട്ടും അനങ്ങാത്ത ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധവും ആരോപിച്ച് മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ മണിപ്പൂർ ഐക്യസദസ് സംഘടിപ്പിച്ചു. മണിപ്പൂരിൽ സമാധാനവും, ഐക്യവും പുനസ്ഥാപിക്കുക, അവിടെ ഇരകളെ സഹായിക്കുകയും, ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യുക, അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മണിപ്പൂർ ഐക്യസദസ്.
കേരള സ്‌റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് ജില്ലാ പ്രസിഡണ്ട് എക്സ് സുബൈദാർ മേജർ ഉണ്ണികൃഷ്ണൻ.കെ.കെ. ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡണ്ട് ജോൺസൻ ആവോക്കാരൻ മുഖ്യപ്രഭാഷണം നടത്തി. മുൻ എയർഫോഴ്സ് വാറണ്ട് ഓഫീസർ ബേബി പുലിക്കോട്ടിൽ, കൗൺസിലർ ശ്യാമള മുരളീധരൻ, ജോസ് കുന്നപ്പിള്ളി, വി.ബാലഗോപാലൻ, അന്നം ജെയ്ക്കബ്, തങ്കമ്മ ടീച്ചർ, സി.ജി.സുബ്രമഹ്ണ്യൻ, പി.എ.ജോസഫ്, വി.എൽ.വർഗ്ഗീസ്, ജോസ് പ്രകാശ്, നിധിൻ ജോസ്, ജയദേവൻ, ബിന്നു ഡയസ്, നാരായണൻകുട്ടി, സി.ഐ.പോൾ, ഇ.ആർ.വിപിൻ, എം.എൽ.ജോർജ്ജ്, പീറ്റർ വടക്കൻ, ജോസ് വൈക്കാടൻ, ജോബി.കെ.ജെ, കെ.ചന്ദ്രൻ, ടി.എസ്.ബാലൻ, സി.പഴനിമല, കെ.ബി.സുനിൽകുമാർ, സി.ജെ.സന്തോഷ്, റെജി ജോസ്, സി.ജെ.ബേബി, പ്രഭാകരൻ എന്നിവർ പങ്കെടുത്തു