November 21, 2024

നിർധനരായ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി മാള കോളേജ് എൻഎസ്എസ് യൂണിറ്റ്

Share this News

നിർധനരായ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി മാള കോളേജ് എൻഎസ്എസ് യൂണിറ്റ്

പഠിക്കാൻ താല്പര്യം ഉള്ള നിർധനരായ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ സൗജന്യമായി നൽകി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കോളേജിലെ എൻഎസ്എസ് വളണ്ടിയർ വിദ്യാർത്ഥികൾ. കോളേജ് പരിസരത്തുള്ള എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുബുക്കുകളും പേനകളും വീടുകളിൽ നേരിട്ട് ചെന്ന് നൽകുകയായിരുന്നു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള മാതാപിതാക്കളുടേയും മാരകരോഗങ്ങൾ വന്ന് ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടേയും മക്കളായ വിദ്യാർത്ഥികൾക്ക് ആണ് പഠന സാമഗ്രികൾ വിതരണം ചെയ്തത്. കൂടാതെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും പഠന സാമഗ്രികൾ പ്രോത്സാഹനമായി നൽകി. ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് കുരുവിലശ്ശേരി ഗ്രാമീണ വായനശാലയുടെ സഹകരണത്തിലാണ്. പഠന സാമഗ്രികളുടെ വിതരണത്തിന് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ , അഡ്മിനിസ്ട്രേറ്റർ ടി ജി നാരായണൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി പിള്ള, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. രമേഷ് കെ എൻ, കുരുവിലശ്ശേരി ഗ്രാമീണ വായനശാല ഭാരവാഹി രാധാകൃഷ്ണൻ പി കെ, എൻഎസ്എസ് വളണ്ടിയർമാർ ആയ ഷഫീൻ ലാൽ ഒ.പി., സഫല സിനു, എബ്രഹാം ജുബില്‍, ആരോമൽ അനിൽകുമാർ തുടങ്ങിയവരും ഇതിൽ പങ്കാളികളായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!