
ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ -INTUC തൃശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ DCC പ്രസിഡന്റ് ജോസ്സ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ പിണപിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിൽ പ്രതിക്ഷേധിച്ചും തൊഴിലാളികളുടെ 2020 മുതൽ കെട്ടികിടക്കുന്ന പെൻഷൻ അടക്കമുള്ള വിവിധ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക ,സെസ്സ് പിരിക്കുവാനുള്ള ഫ്ലാറ്റുകളും നിർമ്മാണ പ്രവർത്തികളും കണ്ടെത്തി സെസ്സ് പിരിച്ചെടുക്കുക
സെസ്റ്റ് പിരിവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്പിക്കുകയും ബിൽഡിംഗ് പെർമിറ്റ് നൽകുമ്പോൾ തന്നെ സെസ്റ്റ് തുക കളക്ട് ചെയ്യുക
ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ.
ജില്ല പ്രസിഡന്റ് PG ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ KX സേവ്യർ , ട്രഷറർ ജോൺ പഴേരി ജില്ല ജന: സെക്രട്ടറി വറീത് ചീറ്റിലപ്പിള്ളി PI ഷാജു രമേശൻ ചിറ്റിലപ്പിള്ളി വിൽസൻ കൊന്നക്കുഴി എന്നിവർ സംസാരിച്ചു.




