March 14, 2026

“എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിൻ സർവേക്ക് ആരംഭം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് PP രവീന്ദ്രൻ മാഷ് നിർവ്വഹിച്ചു

Share this News

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരളത്തിലെ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായി ഏതു തൊഴിലും അഭിമാനകരമാണ് എന്ന സന്ദേശമുയർത്തി തൊഴിൽ അറിയാവുന്ന ആർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ എന്റെ അഭിമാനം എന്നത്തിന്റെ സർവ്വെ പഞ്ചായത്ത് തല ഉദ്ഘാടനം എടപ്പലം വാർഡിൽ വെച്ച് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് PP രവീന്ദ്രൻ മാഷ് നിർവ്വഹിച്ചു . വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ET ജലജൻ, കിലയുടെ ഫാക്കൽറ്റി ബേബി മാഷ്, RP ജയ , എന്യുമറേറ്റർമാരായ സാലി, സിന്ധു, അജിത, തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!