
ദേശീയപാത 66-ൽ 11 ടോൾ ബൂത്തുകൾ
ആറുവരിയാക്കുന്ന ദേശീയപാത 66 പൂർത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോൾബൂത്തുകൾ. ഓരോ 50-60 കിലോമീറ്ററിനുള്ളിൽ ഓരോ ടോൾപ്ലാസകളുണ്ടാകും. ചിലയിടങ്ങളിൽ നിർമാണം തുടങ്ങി.
2025-ഓടെ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂർണമായും തുറക്കുമെന്ന് ദേശീയപാതാധികൃതർ സൂചിപ്പിച്ചു. 646 കിലോമീറ്ററാണ് കേരളത്തിൽ പാതയുടെ നീളം. ദേശീയപാതാ അതോറിറ്റി നേരിട്ടാണ് ടോൾ പിരിക്കുക. നിർമാണച്ചെലവ് തിരിച്ചുകിട്ടിയാൽ ടോൾത്തുക 40 ശതമാനം കുറയ്ക്കാനാണ് ധാരണ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടു ടോൾബൂത്തുകളുണ്ടാകും. മറ്റുജില്ലകളിൽ ഓരോന്നും. എട്ടുറീച്ചുകളിൽ നിർമാണം പൂർത്തിയായി. ബാക്കി 12 റീച്ചുകളിലെ നിർമാണോദ്ഘാടനം കഴിഞ്ഞവർഷം ഡിസംബറിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. പണി നടക്കുന്ന റീച്ചുകളിലായി ഏകദേശം 41,000 കോടിയാണ് നിർമാണച്ചെലവ്.
20 റീച്ചുകളിലായാണ് ആകെ നിർമാണം. അരൂർ-തുറവൂർ, കഴക്കൂട്ടം-കടമ്പാട്ടുകോണം, കൊറ്റംകുളങ്ങര-കൊല്ലം ബൈപാസിന്റെ തുടക്കം, തുറവൂർ പറവൂർ ഉൾപ്പെടെ വിവിധ റീച്ചുകളിൽ അതിവേഗത്തിൽ നിർമാണം പൂർത്തിയാകുന്നു. ദേശീയപാതയിലെ ഏക കോൺക്രീറ്റ് റോഡ് വരുന്ന മുക്കോല-കാരോട് റീച്ചും കഴിഞ്ഞമാസം തുറന്നിരുന്നു. അരൂർ മുതൽ തുറവൂർ വരെ റീച്ചിൽ 12.75 കിലോമീറ്ററിൽ രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയും സജ്ജമാകുന്നുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

