
വേഗം കുറയ്ക്കില്ല, സ്വിഫ്റ്റ് സൂപ്പറിന് 80 കിലോമീറ്റർ
സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾക്ക് വേഗം കുറവെന്ന പരാതിക്ക് പരിഹാരം. വേഗം മണിക്കൂറിൽ 80 കിലോമീറ്ററാക്കി. പൊതുഗതാഗതവാഹനങ്ങളുടെ വേഗപരിധി സർക്കാർ ഉയർത്തിയതിനെ തുടർന്നാണ് തീരുമാനം. കേന്ദ്രനിയമത്തിനനുസൃത മായി സംസ്ഥാനത്തെ വിവിധ നിരത്തുകളിൽ വാഹനങ്ങളുടെ വേഗം പുനർനിശ്ചയിക്കാൻ മന്ത്രി ആന്റണിരാജു വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിരുന്നു. തുടർന്നാണ് വേഗപരിധി പുതുക്കി സർക്കാർ വിജ്ഞാപനമിറക്കിയത്.
നിലവിൽ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾക്ക് മണിക്കൂറിൽ 60 കിലോമീറ്ററായിരുന്നു വേഗം. പുതുക്കിയ വിജ്ഞാപനപ്രകാരം കേരളത്തിലെ ചില റോഡുകളിൽ 95 കിലോമീറ്റർവരെ വേഗ പരിധിയുണ്ടെങ്കിലും സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളുടെ വേഗം 80 കിലോമീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. അന്തസ്സംസ്ഥാന സർവീസുകൾ നടത്തുന്ന ഗജരാജ് എ.സി. സ്ലീപ്പർ തുടങ്ങിയ ബസുകളിലെ വേഗം 95 ആയി ക്രമീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

