
തൃശ്ശൂർ ജില്ലയിൽ പനി ബാധിച്ച് രണ്ടു മരണം
എലിപ്പനിയും ഡെങ്കിപ്പനി യും ബാധിച്ച് ശനിയാഴ്ച ജില്ലയിൽ രണ്ടു മരണം. വളർക്കാവ് കൊറ്റമ്പുള്ളി അനിഷ(35)യാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ജാസ്മിൻ ബീബി(28) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. അനിഷ് ഒല്ലൂരിലെ വാടകവീട്ടിലായിരുന്നു താമസം. രണ്ടു ദിവസം മുമ്പ് പനിയെത്തുടർന്ന് ഡോക്ടറെ കണ്ടിരുന്നു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അനിഷയുടെ ഭർത്താവ്: സുനിൽകുമാർ. അച്ഛൻ: അവിണിശ്ശേരി തെക്കേമഠം കൃഷ്ണൻകുട്ടി. മക്കൾ: അഞ്ചൽ, അനന്യ. ജാസ്മിൻബീബി തൃപ്രയാറിനടുത്താണ് താമസിക്കുന്ന ത്. മൂന്നു ദിവസമായി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
