
ഡിജിറ്റൽ സർവേ; കോടികളുടെ ക്രമക്കേട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ ഷാജി കൊടങ്കണ്ടത്ത്
സംസ്ഥാനത്ത് ഡിജിറ്റൽ സർവേ നടത്താനായി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ ക്രമക്കേട്. നിയമപരമായുള്ള ടെൻഡർ വിളിക്കാതെ രണ്ടു കമ്പനികൾക്കുമാത്രം അവസരമൊരുക്കിയതുമുതൽ തുടങ്ങുന്നു ക്രമക്കേട് .ഇ-ടെൻഡറിനുള്ള പത്രപ്പരസ്യം അപര്യാപ്തമാണെന്ന് കണ്ടെത്തി അത് മറികടക്കാനായി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. ഇതിനായി സ്റ്റോർസ് പർച്ചേസ് മാന്വലിൽ ഇളവുനൽകി ടെൻഡറിൽ പങ്കെടുത്ത സ്ഥാപനങ്ങളിൽ നിന്നുതന്നെ ഉപകരണങ്ങൾ വാങ്ങുന്നതിന് വഴിയൊരുക്കി. 2022 ജൂലായ് 22-ന് ചേർന്ന് ഡിപ്പാർട്ട്മെന്റ് പർച്ചേസ് കമ്മിറ്റിയാണ് ഇളവുനൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം 2022 സെപ്റ്റംബർ 27-ന് സർക്കാർ ഉത്തരവിറക്കി. അങ്ങനെ ഹെക്സഗൺ ജിയോ സിസ്റ്റംസ് ഇന്ത്യ എന്ന കമ്പനിയുമായി കരാർ ഉറപ്പിച്ചു. ടെൻഡർറിൽ പങ്കെടുത്ത മറ്റൊരു കമ്പനിയാകട്ടെ കരാർ ഉറപ്പിച്ച കമ്പനിയുടെ ബിനാമി സ്ഥാപനമാണെന്നും ആരോപണമുണ്ട്. ഏതുവിധേനെയും ഈ സ്ഥാപനത്തിന് കരാർ നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ദർഘാസ് പത്രങ്ങളിൽ പരസ്യപ്പെടുത്താതെ സർക്കാർ വെബ്സൈറ്റിൽ മാത്രം പരസ്യം നൽകിയെന്നാണ് ആരോപണം.ഏതുരം ഉപകരണങ്ങളാ ണെന്നോ അതിന്റെ ഗുണമേന്മ എന്തായിരിക്കണമെന്നോ കരാറിലില്ല. അഞ്ചുവർഷത്തേക്ക് സൗജന്യ അറ്റകുറ്റപ്പണി ഉറപ്പാക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ള മുന്നുവർഷത്തെ അറ്റകുറ്റപ്പണിക്ക് 54.18 കോടിരൂപയാണ് നൽകിയിരിക്കുന്നത്.കരാറിൽ പറയുന്ന ഉപകരണങ്ങൾ പകുതിവിലയിൽ ലഭ്യമാണെന്ന് വൻകിട കമ്പനികളുടെ സൈറ്റുകളിലുണ്ട്. മൂന്നുവർഷത്തെ അറ്റകുറ്റപ്പണിക്ക് 54.13 കോടിയെന്നതും കൂടിയ തുകയാണ്.ഡിജിറ്റൽ റിസർവ്വേ പദ്ധതി പ്രകാരം റീസർവ്വേ നടത്തുന്നതിന് 339.44 കോടി രൂപയ്ക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണമുയർന്നത്. ഉപകരണങ്ങൾ വാങ്ങിയതിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ ഷാജി കൊടങ്കണ്ടത്ത് ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
