
അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി ‘ആരാമം’ ആശാരിക്കാട് ജി യു പി എസിൽ തുറന്നു.
സമഗ്ര ശിക്ഷ കേരള ബി ആർ സി ഒല്ലൂക്കരയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി ‘ആരാമം’ആശാരിക്കാട് ജി യു പി എസിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതി വർണ്ണ കൂടാരം 2022-23 ൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ 10 ലക്ഷം രൂപയുടെ പ്രോജക്ട് ആണ് ജി യു പി എസ് ആശാരികാട്ടിലെ ആരാമം പദ്ധതി.
30 തീമുകളെ അടിസ്ഥാനമാക്കി 13 ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന ഈ പ്രൊജക്റ്റ്‌ആകർഷകമാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി മുഖ്യ അതിഥിയായിരുന്നു. മുഖ്യശിൽപ്പിയായ ജോയ് മാഷിനെയും സ്കൂൾ ആരംഭിക്കാൻ നേതൃത്വം നൽകിയ അന്നത്തെ ചേരുംകുഴിപള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പേരൂട്ടിൽ നെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .പി ആർ രജിത്ത് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിയ ഗിഫ്റ്റൻ, ഇ എൻ സീതാലക്ഷ്മി , പി കെ അഭിലാഷ് , പാണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ കെ വി അനിത ,പഞ്ചായത്തംഗം മിനി വിനോദ്, എസ് എസ് കെ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എൻ കെ രമേഷ്, ഒല്ലൂക്കര ബി ആർ സി ബി പി സി ഇൻ ചാർജ് എ വി ബിജുമോൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് കെ കെ റാഫി ,പ്രധാനധ്യാപിക നിഷ വർഗ്ഗീസ്, രമ ഗോപിനാഥ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവധ കലാപരിപാടികൾ അരങ്ങേറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

