
വിലങ്ങന്നൂരിലെ ഓട്ടോ ടാക്സി ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു
വിലങ്ങന്നൂരിലെ ഓട്ടോ ടാക്സി ഓട്ടോറിക്ഷതൊഴിലാളികൾ തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു, വിലങ്ങന്നൂർ സെന്ററിലുള്ള ഓട്ടോറിക്ഷ പേട്ടയിൽ AlTUC ഓട്ടോറിക്ഷ തൊഴിലാളികൾ ഓട്ടോ ഓടിക്കുന്നതിനായി പേട്ടയിൽ വാഹനവുമായി എത്തിയപ്പോൾ BMS തൊഴിലാളികൾ AlTUC തൊഴിലാളികളെ തടഞ്ഞെന്നും ബിഎംഎസ് യൂണിയനിൽ മെമ്പർഷിപ്പും ,10,000 രൂപ അടച്ചവർക്കും മാത്രമാണ് ഓട്ടോറിക്ഷ ഓടുവാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ് തൊഴിലാളികളെ തടഞ്ഞതായി AITUC നേതാക്കാൾ പറഞ്ഞു .അതിന്റെ അടിസ്ഥാനത്തിൽ AITUC തൊഴിലാളികൾ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു
പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസ് ഓഫീസർ ബിപിൻ ബി നായർ ഇരു വിഭാഗം തൊഴിലാളികളെയും വിളിച്ചുവരുത്തി നടത്തിയ ചർച്ചയുടെ ഭാഗമായി. ഓൾ കേരള പെർമിറ്റ് ഉള്ള ഓട്ടോ ടാക്സിക്ക് പേട്ടയിൽ വാഹനം ഓടിക്കുന്നതിനും അവകാശമുണ്ട് എന്നും, തൊഴിലാളികളെ തടയുന്നതിനോ നിർബന്ധപൂർവ്വം മെമ്പർഷിപ്പ് ചേർക്കുകയോ പണം പിരിക്കുവാൻ ചെയ്യാൻ സാധിക്കുകയില്ല എന്ന് പറയുകയും ഉണ്ടായി .
പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസ് ഓഫീസർ ബിപിൻ ബി നായർ സാറിൻറെ നിർദ്ദേശപ്രകാരം ഇന്നുമുതൽ വിലങ്ങന്നൂർ ഓട്ടോറിക്ഷ പേട്ടയിൽ AITUCതൊഴിലാളികൾ ഓട്ടോറിക്ഷ ഓടിക്കുന്നതിന് തുടക്കമായി. AlTUC പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പട്ടിക്കാട്, AITUC പഞ്ചായത്ത് ട്രഷറർ സൈമൺ പട്ടിക്കാട് എന്നിവർ AITUC തൊഴിലാളികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

