
വഴക്കുംപാറ, ശ്രീനാരായണ ഗുരു കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
വഴക്കുംപാറ ശ്രീനാരായണ കോളേജിൽ
അന്തർ ദേശീയ ലഹരി മുക്ത ദിനത്തിന്റെ ഭാഗമായി എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
യുവാക്കളിലും വിദ്യാര്‍ഥികളിലും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും ആധാരമാക്കി പീച്ചി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിബിൻ പി നായർ ക്ലാസിന് നേതൃത്വം നൽകി സംസാരിച്ചു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ആയ ജയേഷ് വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗത്തിന് എതിരെയുള്ള സന്ദേശം നൽകി. കോളേജ് മാനേജർ സി രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. കെ എ സതി, വൈസ് പ്രിൻസിപ്പൽ നീതു കെ ആർ, എൻ എസ് എസ് കോഡിനേറ്റർ രാഖില വി.ജി എന്നിവരും പങ്കെടുത്തു. കോളേജ് യൂണിയൻ ചെയർമാൻ അജയ് സൂര്യ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

