
ദേശീയ പാതയിൽ മുടിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന പ്രധാന വഴിയിലെ സ്ലാബ് തകർന്ന ഭാഗം പണിയാൻ തീരുമാനമായി
മുടിക്കോട് ചാത്തംകുളത്തേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള മെഡിക്കൽ കോളേജ് പ്രധാന വഴിയായ റോഡിലെ കാനയ്ക്ക് മുകളിലെ സ്ലാബ് തകർന്ന ഭാഗം മുഴുവനായി പൊളിച്ചു കളഞ്ഞിട്ട് കനം കൂടിയ കമ്പികൾ കൊണ്ട് പണിയാൻ തീരുമാനമായി.
ആദ്യം ഒരു വശം പൊളിച്ച് കളയും അതിനു ശേഷം പണി കഴിഞ്ഞതിനു അടുത്ത ഭാഗം പണിയും. ഭാരം കയറ്റിയ വലിയ ലോറികളും മറ്റും പോകുന്നതിനാലാണ്
സ്ലാബ് പെട്ടെന്ന് തകരുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധി സ്കൂൾ വാഹനങ്ങൾ പോകുന്ന വഴി കൂടിയാണിത്. നാട്ടുക്കാരുടെ ശക്തമായ ഇടപ്പെടലിനെ തുടർന്നാണ് കനം കൂടിയ കമ്പികൾ കൊണ്ട് തകർന്ന ഭാഗം പണിയുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

