
വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരത്തിൽ ലേസർ ഷോ ആയി തൃശ്ശൂർ പൂരം ഒരുക്കുന്നു
തൃശ്ശൂർ ജില്ലയിൽനിന്നുള്ള മന്ത്രിമാർ പങ്കെടുത്ത പൂരം കൂടിയാലോചനായോഗത്തിലാണ് ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് പദ്ധതിയുടെ ചുമതല ജില്ലാ കളക്ടറെ ഏൽപ്പിക്കുകയായിരുന്നു. ലേസർ ഷോ ഒരുക്കുന്ന സംഘങ്ങളുമായി കളക്ടർ സാധ്യതകൾ പരിശോധിച്ചു. ഓണത്തിന് ലേസർ ഷോ ആരംഭിക്കാനാണ് ആലോചന.കുടമാറ്റവും ഇലഞ്ഞിത്തറമേളവും വെടിക്കെട്ടുമെല്ലാം ലേസർ ഷോയിൽ ആസ്വദിക്കാം. ഗോപുരത്തിൻറെ ഇരുവശത്തെയും ആനപ്പള്ളമതിലുകളിൽ വെള്ളപൂശും. ശനിയും ഞായറും രാത്രി ഏഴുമുതൽ എട്ടുവരെ ഷോ ഒരുക്കാനാണ് ആലോചന.വടക്കുന്നാഥക്ഷേത്രത്തിലെ തൃപ്പുകയ്ക്കുമുമ്പ് ലേസർ ഷോ അവസാനിപ്പിക്കുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങൾ നടത്തുക.പൈതൃകസംരക്ഷണത്തിനുള്ള യുനെസ്‌കോ പുരസ്‌കാരം നേടിയ വടക്കുന്നാഥക്ഷേത്രത്തെക്കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുത്തും. ആനയൂട്ട്, ശിവരാത്രി തുടങ്ങിയ വടക്കുന്നാഥക്ഷേത്രത്തിലെ പ്രധാനപരിപാടികളും ഷോയിൽ കാണാം. പരമാവധി വിദേശികളെ എത്തിച്ച് അവർക്ക് കാണാനും അവസരമുണ്ടാക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
