
” റീ സർജൻസ് 2023″ – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ച് മാള മെറ്റ്സ് കോളേജ്
വിദ്യാലയങ്ങൾ ലഹരി മരുന്നു കച്ചവടക്കാരുടെ അങ്ങാടികളായി മാറിക്കൊണ്ടിരിക്കുകയാണ്. നാം നമ്മുടെ നിശബ്ദത ഭംഞ്ചിക്കണം. ലഹരി മരുന്നുകളോടും അത് വിപണനം ചെയ്യുന്നവരോടും “ഇല്ല” എന്ന് പറയാനുള്ള ചങ്കൂറ്റം നമ്മൾ ഓരോരുത്തരും പ്രത്യേകിച്ച് വിദ്യാർത്ഥികൾ, കാണിക്കണം – ഡോ. എ. സുരേന്ദ്രൻ. തൃശൂർ, മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ലഹരി വിരുദ്ധ ദിനാചരണo “റീ സർജൻസ് 2023” ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ. കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. യോഗത്തിൽ കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ. രാജി ഹരി സ്വാഗതവും “വിമുക്തി സെല്ലി” നു വേണ്ടി മാനേജ്മെൻറ് വിഭാഗം മേധാവി പ്രൊഫ. രസീല പി എസ് നന്ദിയും പ്രകാശിപ്പിച്ചു. ലഹരി വിരുദ്ധ ക്വിസ് മത്സരവും ഷോർട്ട് ഫിലിം പ്രദർശനവും, ആന്റി ഡ്രഗ് ഫ്ലാഷ് മോബും കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ വിമുക്തി സെല്ലിന്റെ “സെ നോ ടു ഡ്രഗ്സ്” പോസ്റ്റർ പ്രദർശനവും നടത്തി. മത്സര വിജയികൾക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സമ്മാനങ്ങൾ വിതരണം ചെയ്തു. കോളേജിലെ വിമുക്തി സെല്ലിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു ഇതെല്ലാം സംഘടിപ്പിച്ചത്. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

