
രണ്ടുദിവസത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കും. കർണാടക തിരഞ്ഞെടുപ്പിനുശേഷം ചേരുന്ന ആദ്യ പി.ബി. യോഗത്തിൽ വർത്തമാനകാല രാഷ്ട്രീയവിഷയങ്ങൾ ചർച്ചയാകും.പ്രതിപക്ഷ ഐക്യം പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിവരം. കേരളത്തിൽ സമീപകാലത്തായി എസ്.എഫ്.ഐ.യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ചർച്ചചെയ്തേക്കും. ചില സംഘടനാവിഷയങ്ങളും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. എ.കെ.ജി. ഭവനിൽ ചേരുന്ന യോഗത്തിൽ, ആരോഗ്യകാരണങ്ങളാൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. പി.ബി. അംഗമായ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച ഡൽഹിയിലെത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
