
പട്ടി റോഡിന് കുറുകെ ചാടി; ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടു ബൈക്ക് യാത്രക്കാരൻ മരിച്ചു
എറണാകുളം മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാടാണ് അപകടം. പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടാണ് മരണം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ സാൾട്ടൻ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ തെരുവു നായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
