
വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തെ ആൽമുത്തശ്ശിക്ക് തിരുവാതിര ഞാറ്റുവേലയുടെ തുടക്കദിവസം തന്നെ ചികിത്സ തുടങ്ങി. ചികിത്സയുടെ ഭാഗമായി മുമ്പ് മുറിച്ചുമാറ്റിയ കൊമ്പുകളിൽ പുതിയ തളിരുകൾ വന്നിട്ടുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള ആൽ പൂർണമായും മുറിച്ചുമാറ്റുന്നത് ഒഴിവാക്കുന്നതിനുള്ള വഴികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.ഈ അരയാലിനു ചുറ്റും നാൽപ്പാമരത്തിൽപ്പെട്ട അത്തി, ഇത്തി, പേരാൽ എന്നിവകൂടി വളർത്തി മരത്തെ ശക്തിപ്പെടുത്താനുള്ള ശ്രമംകൂടി നടക്കുന്നുണ്ട്. വനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.കൊമ്പ് മുറിച്ച സ്ഥലങ്ങളിൽ പേസ്റ്റ് രൂപത്തിലാക്കിയ ബോർഡോ മിശ്രിതം പുരട്ടുകയാണ് വ്യാഴാഴ്ച ആദ്യ പടിയായി ചെയ്തത്. ഇതിന്റെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി. കൂടാതെ മരത്തിലെ പൊത്തുകൾ മുഴുവൻ വൃത്തിയാക്കി. ഇതിൽ ഡ്രൈക്കോഡർമ കേക്ക് നിക്ഷേപിക്കുകയും ചെയ്തു. മരത്തിന്റെ പുനരുജ്ജീവനമാണ് ലക്ഷ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

