
കല്ലിടുക്ക് – പൂളച്ചോട്- പീച്ചി ഡാം റോഡിന് 5 കോടി 94 ലക്ഷം രൂപ അനുവദിച്ചു.
പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെട്ട കല്ലിടുക്ക് – പൂളച്ചോട് – പീച്ചി ഡാം റോഡിന് കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അനുമതി ലഭിച്ച വിവരം ടി.എൻ. പ്രതാപൻ എം.പി പഞ്ചായത്തംഗം അനീഷ് മേക്കരയെ അറിയിച്ചു. പദ്ധതി ചിലവിന്റെ 60% തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരും വഹിക്കും. ജൂലൈ മാസത്തിൽ പദ്ധതി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് PMGSY അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചതായി മെമ്പർ പറഞ്ഞു.
പദ്ധതിയെ എതിർക്കാൻ ആരൊക്കെ ശ്രമിച്ചാലും നാടിൻ്റെ വികസനത്തിൽ യോജിക്കുന്നവരുമായി കൈ കോർത്ത് മുന്നോട്ട് പോകുമെന്ന് അനീഷ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

