
പട്ടിക്കാട് ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പാലക്കാട് വടക്കഞ്ചേരിക്കു സമീപം വണ്ടാഴി സ്വദേശി ദിനേഷിനെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി യെ അറസ്റ്റ് ചെയ്തത്.
പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റ് പാർട്ണർ കെ.പി. ഔസേപ്പ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി പ്പെടുത്തിയാണ് പ്രതിയായ ദിനേഷ് കെ.പി. ഔസേപ്പിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ മേയ് 24നായിരു ന്നു കേസിനാസ്പദമായ സംഭവം. ലാലീസ് ഹൈപ്പർ മാർക്കറ്റിനു കീഴിലെ ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ നിന്നു ദിനേഷും സഹോദരന്റെ മകനും ചിക്കൻ ബിരിയാണി കഴിച്ചിരുന്നു. ഇതിന്റെ രുചിയെ ച്ചൊല്ലി ദിനേഷ് ജീവനക്കാരെ ചോദ്യം ചെയ്യുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഹോട്ടൽ മാനേജർ ഉടൻ തന്നെ പീച്ചി പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയില്ലെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. പിന്നീട് ഹോട്ടൽ ഉടമയെയും മാനേജരേയും ജീവനക്കാരെയും പ്രതികളാക്കി ദിനേഷ് പീച്ചി പോലീസിൽ പരാതി നൽകി. ഈ കേസിൽ കുടുക്കി സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണറെയും ജീവനക്കാരെയും റിമാൻഡ് ചെയ്യിക്കുമെന്ന് ദിനേഷ് ഭീഷണിപ്പെടുത്തിയെന്നും കേസ് ഒത്തുതീർക്കാൻ അഞ്ചു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടതായും ഹോട്ടൽ ഉടമ പറഞ്ഞു. ഇതേ തുടർന്നാണ് പണം കൈമാറിയത്.
ദിനേഷിനെതിരെ കെ.പി. ഔസേപ്പ് പീച്ചി പോലീസിൽ
പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്തതിനാൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. തുടർ നടപടികൾക്കും അന്വേഷണത്തിനുമായി സിറ്റി പോലീസ് കമ്മീഷണർ ഒല്ലൂർ എസിപിക്ക് പരാതി കൈമാറി. ഒല്ലൂർ എസിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷണത്തെക്കുറിച്ച് തർക്കങ്ങൾ ഉന്നയിച്ച് ഹോട്ടൽ ഉടമകളിൽ നിന്നു വൻതുക തട്ടി യെടുക്കുന്ന റാക്കറ്റ് കേരള ത്തിൽ സജീവമാണ്. ഈ നീക്കത്തെക്കുറിച്ച് മനസിലാക്കിയ ഉടമ തന്ത്രപരമായി തന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ മുന്നിൽ വച്ച് പണം കൈമാറിയതാണ് പ്രതിയെ കുടുക്കിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

