January 30, 2026

യുവകേന്ദ്ര നാഷണൽ സർവീസ് സ്കീം, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

Share this News

യുവകേന്ദ്ര നാഷണൽ സർവീസ് സ്കീം, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

മാനസിക വെല്ലുവിളികളെ നേരിടുന്നതിന് നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുവാൻ കുട്ടികളിൽ യോഗാഭ്യാസം വളർത്തിയെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ. നെഹ്റു യുവകേന്ദ്ര നാഷണൽ സർവീസ് സ്കീം, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാതല യോഗ ദിനാചരണം സെൻ്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ജില്ലാതല അന്താരാഷ്ട്ര യോഗ ദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് കോഡിനേറ്റർ ഡോ.സോണി ടി എൽ, സെൻറ് ജോസഫ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സിനി വർഗീസ്,അമൃത തോമസ്, അസിസ്റ്റന്റ് പ്രൊഫസർ തുഷാര ഫിലിപ്പ് എന്നിവർ സംസാരിച്ചു. യോഗ പരിശീലനത്തിന് യോഗാചാര്യ ഷാജി വരവൂർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!