
വിലങ്ങന്നൂർ സെൻറ് ആന്റൺ വിദ്യാപീഠത്തിൽ യോഗദിനവും സംഗീത ദിനവും സംയുക്തമായി ആചരിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സെൻറ് ആന്റൺ വിദ്യാ പീഠത്തിൽ യോഗാദിനം ആചരിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥി പ്രതിനിധികൾ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.വിദ്യാർത്ഥികൾ വിവിധ യോഗാസനങ്ങൾ അവതരിപ്പിച്ചു.നയന മനോഹരമായ യോഗ നൃത്തം ചടങ്ങിനെ കൂടുതൽ വർണ്ണാഭമാക്കി.സംഗീത ദിനത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ വാദ്യോപകരണങ്ങളിലൂടെഅവതരിപ്പിച്ച സംഗീതവിരുന്ന് സദസിനെ ആകർഷണീയമാക്കി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

