
ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ യോഗ ദിനം ആചരിച്ചു
ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിന്റെ ഈ വർഷത്തെ യോഗ ദിനാചരണം ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വെച്ച് ആചരിച്ചു. യോഗ പ്രാധാന്യമുള്ള വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.സ്ക്കൂൾ ചെയർമാൻ കെ.കെ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ക്കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി, കൺവീനർ പ്രവീൺ പ്രകാശ്, ട്രഷറർ ചന്ദ്രൻ വി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്ക്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത് ചടങ്ങിൽ നന്ദി അറിയിച്ചു, വൈസ് പ്രിൻസിപ്പാൾ നിനി ഒ, പ്രോഗ്രാം കോർഡിനേറ്റർ ശാരിക എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

