
കേരള കോൺഗ്രസ്സ് (എം) ഒല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് കേരള കോൺഗ്രസ്സ് (എം) ന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും നടന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഒല്ലൂർ നിയോജക മണ്ഡലം കമ്മറ്റി പട്ടിക്കാട് സെന്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കേരള ട്രാസ്പോർട്ട് വികസന ബോർഡ് മെമ്പറും ജില്ല ജന. സെക്രട്ടറിയുമായ ബേബി നെല്ലിക്കുഴി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് മുതുകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ സി.ഡി റോയി, ജോസ് മുട്ടത്തു കാട്ടിൽ , സംസ്ഥാന സമിതി അംഗം അഡ്വ. സന്തോഷ് കൂനം മാക്കിൽ , പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം , നിയോജക മണ്ഡലം സെക്രട്ടറി സജി താണിക്കൽ എന്നിവർ പ്രസംഗിച്ചു. എം.പി വിൽസൻ, കൃഷ്ണകുമാർ , ഷാജു മഞ്ഞില, റെജി ജേക്കബ്ബ്, ഭാസ്കരൻ ആചാരി എന്നീവർ പരിപാടികൾക്ക് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
