January 30, 2026

യു.ഡി.എഫ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന സദസ്സ് നടത്തി

Share this News

യു.ഡി.എഫ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന സദസ്സ് നടത്തി

യു.ഡി.എഫ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതു സർക്കാരിൻ്റെ അഴിമതിക്കെതിരെ സായാഹ്ന സദസ്സ് നടത്തി ,യു.ഡി.എഫ്.ഒല്ലൂർ നിയോജക മണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ മുൻ എം.എൽ.എ എം.പി. വിൻസെൻ്റ് ഉൽഘാടനം നിർവ്വഹിച്ചു യു.ഡി.എഫ് നേതാക്കളായ കെ.എൻ .വിജയകുമാർ ,കെ .സി .അഭിലാഷ് ,
അസസ്സ് താണിപ്പാടം ,പുഷ്പാഗതൻ കെ.കെ , പി.കെ.ഹസ്സൻകുട്ടി, വാസു, ലീലാമ്മ ടീച്ചർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ജോസഫ് കാരക്കട സ്വാഗതവും എം.യു. മുത്തു നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!