
കൊമ്പഴയിൽ ഇന്നോവ കാർ അപകടത്തിൽ പെട്ടു
കൊമ്പഴ ദേശീയപാതയിൽ വെള്ളക്കെട്ടുമൂലം ഇന്നോവ കാർ അപകടത്തിൽ പെട്ടു. മഴ ആരംഭിച്ചതോടെ ദേശീയപാതയിൽ അപകടങ്ങൾ കൂടുന്നു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. ഇന്ന് ഉച്ചയോടെയാണ് തൃശൂർ ഭാഗത്തേക്ക് പോകുന്ന ദിശയിലാണ് അപകടം നടന്നത്. വെള്ളക്കെട്ടിൽ പെട്ട് കാർ നിയന്ത്രണം വിട്ട് ഇടതുഭാഗത്തെ അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരുക്കുകളില്ല. മഴ തുടരുന്നതു മൂലം ഇനിയും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇതിനു വേണ്ട സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

