
കൊടൈക്കനാലിൽ നിന്നും മോഷ്ടിച്ച ബൈക്ക് പീച്ചി പോലീസിന്റെ നേതൃത്വത്തിൽ പിടിക്കൂടി
കൊടൈക്കനാലിൽ നിന്നും മോഷണം പോയ യമഹ ആർ വൺ ഫൈവ് ബൈക്ക് പീച്ചി പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി. മലപ്പുറം തിരൂർ തൃപ്പൻകോട് സ്വദേശിയായ മുഹമ്മദ് സാദിഖ് (23), പെരിഞ്ഞനം സ്വദേശി ജിതിൻ (19) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച വാഹനവുമായി ഇവർ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന വിവരം ലഭിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ പീച്ചി പോലീസ് അവരുടെ അടുത്ത് എത്തിയെങ്കിലും യുവാക്കൾ
അവിടെ നിന്നും രക്ഷപെടുകയായിരുന്നു തുടർന്ന് താക്കോൽ നിർമ്മിക്കുന്നതിനായി നടത്തറയിൽ എത്തിയതായി വിവരം ലഭിക്കുകയും താക്കോൽ നിർമ്മിക്കാൻ കൊടുത്ത ഉടമയുമായി ബന്ധപ്പെട്ടു യുവാക്കൾ കടയിൽ എത്തിയാൽ പോലീസിനെ വിവരം മറിയിക്കുകയും പോലീസ് വരുന്നതുവരെ അവരെ കടയിൽ പിടിച്ചു നിർത്തി ഉടനെ സ്ഥലത്തെത്തിയ പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ്, എഎസ്ഐ ജയേഷ്, സിപിഒ മാരായ അഭിജിത്ത്, സജീഷ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമ കൊടൈക്കനാൽ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

