
തെക്കുംപാടം യുവസമിതി ആർട്സ് & സ്പോർട്സ് ക്ലബ്ബും ട്രിനിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
തെക്കുംപാടം പത്താം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന യുവസമിതി ആർട്സ് & സ്പോർട്സ് ക്ലബ്ബും അശ്വിനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ട്രിനിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ തിമിര നിർണ്ണയ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പീച്ചി പോലീസ് സ്റ്റേഷൻ PRO ജയേഷ് ഉദ്ഘാടനം നിർവഹിച്ചു.

മുൻ വാർഡ് മെമ്പർ പി.വി സുദേവൻ അധ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ അനീഷ് എം ജെ, ഒമ്പതാം വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ, നവജ്യോതി ഗ്രാമീണ വായനശാല പ്രസിഡന്റ് മനോജ് താക്കോൽക്കാരൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള തുടർ ചികിത്സയ്ക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ട്രിനിറ്റി ഐ ഹോസ്പിറ്റൽ ഡോക്ടർ പങ്കുവെച്ചു.

വർഷങ്ങളായി തെക്കുംപാടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന യുവസമിതി ക്ലബ്ബ് ഇതിനോടകം നിരവധി സാമൂഹിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്ലബ്ബ് ഭാരവാഹികളായ സനോജ് പി.വി, രതീഷ് പി.എസ്, ഹേമന്ത് ഇ.എച്ച് എന്നിവർ നേതൃത്വം വഹിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

