
തൃശ്ശൂർ പുഴക്കൽ പാടത്തിനു സമീപം ഓടികൊണ്ടിരിക്കുന്ന വേസ്റ്റ് വാട്ടർ വണ്ടിക്കു മുകളിലേക്കു മരവും പോസ്റ്റും ഒടിഞ്ഞു വീണു; യാത്രികർ രക്ഷപെട്ടു
തൃശ്ശൂർ പുഴക്കൽ പാടത്തിനു സമീപം ഓടികൊണ്ടിരിക്കുന്ന വേസ്റ്റ് വാട്ടർ വണ്ടിക്കു മുകളിലേക്കു മരവും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു വീണു. യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു.വാഹനയാത്രികരായിരുന്ന
ജോജി, സത്യാ, സുരേഷ്, എന്നിവരാണ് രക്ഷപ്പെട്ടത്.

വാഹനത്തിന് മുകളിലേക്ക് പൊട്ടിവീണ കമ്പികളും പോസ്റ്റും കാരണം വാഹനത്തിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ഇരുന്ന യാത്രികർക്ക് വൈദ്യുതി ലൈൻ ഓഫ് ചെയ്തതിനുശേഷം മാത്രമാണ് വണ്ടിയിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞത്.

തൃശ്ശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ് ടി എസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജോതികുമാർ എന്നിവരുടെ നേതൃത്വതിൽ എത്തിയ സംഘം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയത്തിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഫയർ ഓഫീസർമാരായ പ്രജീഷ് പി.കെ , ശിവദാസൻ കെ, രമേശ് വി , ബിനോദ് നെൽസൺ,ഹോം ഗാർഡ് ബാബു പി ടി. എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

