
മാള മെറ്റ്സ് കോളേജിന് കേരള സർക്കാർ അംഗീകാരം
തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിന് കേരള സർക്കാരിന്റെ കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡിന്റെ പരീക്ഷണശാലകൾക്കുള്ള “സി ഗ്രേഡ് കമ്മേഴ്സ്യൽ സർട്ടിഫിക്കറ്റ് ” ലഭിച്ചു. ഇനി വീടുകളിലെയും വ്യവസായ വാണിജ സ്ഥാപനങ്ങളുടെയും വെള്ളത്തിന്റെ പ്യൂരിറ്റി ചെക്ക് ചെയ്യുന്നതിന് കോളേജിന്റെ ബയോ ടെക്നോളജി പരീക്ഷണശാലയിൽ പോയാൽ മതി. വീട്ടിലെ കുടിവെള്ളം, പൊതുകിന്നറുകളിലെ വെള്ളം, കുഴൽ കിണർ വെള്ളം, ഹോട്ടൽ ബേക്കറി സ്ഥാപനങ്ങളിലെയും വ്യവസായശാലകളിലേയും ഉപയോഗിക്കുന്ന ജലത്തിലെ ഫിസിക്കൽ, കെമിക്കൽ, ബാക്ടീരിയോളജിക്കൽ, തുടങ്ങി16 തരം ടെസ്റ്റുകൾ വളരെ വേഗത്തിൽ ചെയ്യുവാനുള്ള അത്യാധുനിക സൗകര്യങ്ങൾ ബയോടെക്നോളജി ലാബിൽ ഒരുക്കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ കർശന പരിശോധനകൾ നടത്തിയ ശേഷമാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. വെള്ളം ടെസ്റ്റ് ചെയ്യുന്നതിൻറെ കൂടുതൽ വിവരങ്ങൾക്ക് മെറ്റ്സ് കോളേജ് ബയോ ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസിനെ 9961141168 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

