
എഫ്എസ്എസ്എഐ ഈറ്റ് റൈറ്റ്-ഹൈജീൻ റേറ്റിംഗിൽ ഫോർ സ്റ്റാർ പദവി പട്ടിക്കാട് ഫുഡ് ആന്റ് ഫൺ റസ്റ്റോറന്റിന്
എഫ്എസ്എസ്എഐ ഈറ്റ് റൈറ്റ്-ഹൈജീൻ റേറ്റിംഗിൽ ഫോർ സ്റ്റാർ പദവി പട്ടിക്കാട് ലാലീസ് റെസിഡൻസിയിൽ പ്രവർത്തിക്കുന്ന ഫുഡ് ആന്റ് ഫൺ റസ്റ്റോറന്റിന് ലഭിച്ചു
ലോക ഭക്ഷ്യ സുരക്ഷാ ദിനാചാരണത്തിന്റെ ഭാഗമായി തൃശ്ശൂർ സുരക്ഷാ വകുപ്പ് തൃശ്ശൂർ IMA ഹാളിൽ വെച്ച് ലാലീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പോൾ ജോസഫ് കാവനാകുടിയിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോർ സ്റ്റാർ പദവി സ്വന്തമാക്കുന്ന ആദ്യ സ്ഥാപനമാണ് ഫുഡ് ആന്റ് ഫൺ റസ്റ്റോറന്റ്.
നിരവധി ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഇത്തരം ഒരു പദവി ലഭിക്കുക . തൃശ്ശൂർ സബ്ബ് കളക്ടർ മുഹമ്മദ് ഷഫീഖ് IAS അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം. കെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു . ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ ഡോ. രേഖ മോഹൻ, പി.വി. ആസാദ്, ഡോ. വിദ്യ വിജയ് തുടങ്ങിയവർ പങ്കെടുത്തു.


