
വാണിയംപാറ ബെത് ലഹേം സ്കൂളിൽ പ്രവേശനോത്സവം നടത്തി
വാണിയംപാറ ബെത് ലഹേം സ്കൂളിൽ 2023- 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം നടത്തി. പ്രധാന അദ്ധ്യാപിക ബിനി ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ സജി പാസ്റ്റർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് രാഹുൽ എൻ സി അദ്ധ്യക്ഷനായി. ചടങ്ങിൽ ഷിബി ടീച്ചർ നന്ദി പറഞ്ഞു. പായസ വിതരണത്തോടെ പ്രവേശനോത്സവം ആഘോഷമായി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി PTA പ്രസിഡന്റ് എൻ.സി.രാഹുലും MPTA പ്രസിഡന്റ് ഡോണയും ചേർന്ന് സ്ക്കൂൾ അങ്കണത്തിൽ വൃഷതൈ നട്ടു. വൈസ് പ്രസിഡന്റ് ലിമോ , പിടിഎ അംഗങ്ങൾ , കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിവർ പങ്കെടുത്തു. 2023 – 24 വർഷത്തെ പുതിയ PTA അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാഹുൽ .എൻ.സി , വൈസ് പ്രസിഡന്റ് ലിമോ , MPTA (Mother PTA ) ഡോണ റിയോ , MPTA വൈസ് പ്രസിഡന്റ് മിന്നു റിനിഷ് , ദിനീഷ് , അമൃത , ജോതി , ബിനീഷാ , ലൈജി






പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI


