
വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാപീഠവും കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫും സഹകരിച്ച് ഇല്ലിപച്ച എന്ന സംരംഭത്തിന് തുടക്കമായി
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാപീഠം കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് നോട് സഹകരിച്ച് ഇല്ലിപച്ച എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഇതിൻറെ ഭാഗമായി പീച്ചി വള്ളിക്കയം എന്ന ഫോറസ്റ്റ് ഏരിയയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജെന്നി ജെയിംസ് സ്വാഗതം പറഞ്ഞു. സിസ്റ്റർ പ്രിയ (സ്കൂൾ മാനേജർ ) പതിമൂന്നാം വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷനായിരുന്നു. പ്രഭു പി.എം (വൈൽഡ് ലൈഫ് വാർഡൻ പീച്ചി ) തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. സുമോ സ്കറിയ (അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ പീച്ചി ), അഭിലാഷ് ,ടീ .വി ലോഹിയ, ജി . റിജേഷ്, പി കാഞ്ചന, ഡി ശാരദ, ബിനു. കെ.വി, രാജി എം.കെ പി .ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ ,അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 100 ഇല്ലി തൈകൾ നട്ട് സംരംഭത്തിന് തുടക്കം കുറിച്ചു. സുമോ സ്കറിയ (അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ )നന്ദി പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

