
ദേശീയപാത നടത്തറ സിഗ്നലിൽ 4 ടോറസ് ലോറികൾ തമ്മിൽ കൂട്ട ഇടി അഗ്നി രക്ഷാ സേന ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് 3 മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിൽ
ഇന്ന് പുലർച്ചെ 3.10 ന് (05.06.2023) തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതിൽ 40 ടൺ മണലുമായി വന്ന ടോറസ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രണ്ടു മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ തൃശ്ശൂർ അഗ്നി രക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചു. ലോറിയിൽ ഡ്രൈവർ മാത്രം ആണ് ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാണ് ആളെ പുറത്തെടുത്തത്.
Gr. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജൻ.എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനന്തകൃഷ്ണൻ.സി ,
കൃഷ്ണപ്രസാദ്. സി. എസ്, പ്രകാശൻ. കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുധീഷ് പി. എസ് , ഹോം ഗാർഡ് മാരായ ബാബു പി. ടി, ഷാജു. ടി. എം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി… മണൽ കയറ്റി വന്ന ടിപ്പർ അരി ലോഡുള്ള ലോറിയിൽ ഇടിക്കുകയും തുടർന്ന് മറ്റ് രണ്ട് ലോറികളിലും ഇടിക്കുകയായിരുന്നു.
Thrissur updation വാർത്തകൾ whats അഭിക്കുന്നതിന് click ചെയ്യുക👇
WhatsApphttps://chat.whatsapp.com/HFdloQreo2i8smkKV5TaWI

