
ജമ്മു & കാശ്മീരിൽ നടന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ; കേരളത്തിനുവേണ്ടി വെള്ളി മെഡൽ നേടിയ എയ്ഞ്ചൽ മരിയയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ജമ്മു & കാശ്മീരിൽ നടന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 65 Kg ജൂനിയർ, യൂത്ത് വിഭാഗത്തിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ എയ്ഞ്ചൽ മരിയ മേനാച്ചേരിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന വനിത നേതാവ് തങ്കമ ടീച്ചർ മെമന്റോ നൽകി ആദരിച്ചു. കെ.ഗോപാലകൃഷ്ണൻ ത്രിവർണ്ണ ഹാരമണിയിച്ചു. സണ്ണി വാഴപ്പിള്ളി മധുരം പങ്കുവച്ചു. അനിൽകുമാർ തെക്കൂട്ട്, വിൽബിൻ വിൽസൻ, സണ്ണി രാജൻ, നിധിൻ ജോസ്, സജീവ്.ടി.സണ്ണി, കെ.എച്ച്. ഉദയകുമാർ, തോമസ് പല്ലൻ, ജോൺ മാത്യു, ജോസ് വൈക്കാടൻ, ആന്റണി ഇരുമ്പൻ, ലിന്റോ തെക്കേക്കര എന്നിവർ പ്രസംഗിച്ചു.
മുക്കാട്ടുകര സ്വദേശി സാജു മേനാച്ചേരിയുടെയും,
അജീന സാജുവിന്റെയും
മകളാണ്. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
സമ്മാനങ്ങൾ നേടിയത്:
Junior left silver
Youth left silver
Youth right silver
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

