
ആനമല റോഡിൽ ശനിയും ഞായറും യാത്രയ്ക്ക് അനുമതി
ടാറിടാനായി ഗതാഗതം നിരോധിച്ച ആനമല റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ യാത്രയ്ക്ക് അനുമതി നൽകി. സഞ്ചാരികളുടെ തിരക്കുമൂലം ടാറിടൽ നിർത്തിവെച്ചാണ് വാഴച്ചാൽ മുതൽ വാഹനങ്ങൾക്ക് മലക്കപ്പാറ, വാൽപ്പാറ മേഖലയിലേക്ക് യാത്രാനുമതി നൽകിയത്. അമ്പത്തിയാറാം കിലോമീറ്റർ മുതൽ സംസ്ഥാന അതിർത്തിയായ മലക്കപ്പാറ വരെയുള്ള 32 കിലോമീറ്ററാണ് കിഫ്ബി പദ്ധതി വഴി നവീകരിക്കുന്നത്. അഞ്ച് കിലോമീറ്ററോളമാണ് ഇനി ടാറിടാൻ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് കിലോമീറ്റർ മാത്രമാണ് ടാറിട്ടത്. ഇനിയും ഗതാഗതനിരോധനം നീളാൻ സാധ്യതയുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

