January 28, 2026

വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യ പീഠത്തിൽ പ്രവേശനോത്സവം നടത്തി

Share this News

വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യ പീഠത്തിൽ പ്രവേശനോത്സവം നടത്തി

വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാ പീഠത്തിൽ 2023- 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം നടത്തി പ്രാർത്ഥനക്ക് ശേഷം പ്രിൻസിപ്പാൾ ജെന്നി ജെയിംസ് ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ പീച്ചി പ്രഭു പി .എം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ഓർക്കാനും ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനും വസന്തകാലമൊരുക്കി സെൻറ് ആന്റൺ വിദ്യാപീഠം. പ്രവേശനോത്സവത്തിൽ ചിത്ര വർണ്ണങ്ങളണിഞ്ഞ പൂമ്പാറ്റകളായും പൂക്കളായും അണിനിരന്ന നവാതിഥികളെ അക്ഷരങ്ങളും അക്കങ്ങളും എഴുതിയ പ്ലക്കാർഡുകളും മേന്തി അറിവിന്റെ പുതുവർഷത്തിലേക്ക് ആനയിച്ചു. നവാഗതർക്ക് ഒരുക്കിയ വർണോജ്ജലമായ പ്രവേശനോത്സവം ഏവർക്കും പുത്തൻ അനുഭവമായി. പ്രസ്തുത വേളയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേഷ് കെ .കെ ,വാർഡ് മെമ്പർ ഷൈജു കുര്യൻ സിസ്റ്റർ . പ്രിയ ലോക്കൽ മാനേജർ , ബിനു കെ വി പി .ടി .എ പ്രസിഡൻറ് രാജി എം .കെ എം.പി.റ്റി.എ പ്രസിഡൻറ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അധ്യാപക പ്രതിനിധി ഫെബ കെ . ബി നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!