
ചാലക്കുടി അടിപ്പാത; മുനിസിപ്പൽ ജങ്ഷൻ അടച്ചിടും.
ദേശീയപാതയിൽ
അടിപ്പാതയ്ക്കു മുകളിലൂടെ വാഹനങ്ങൾ കടത്തിവിടുന്ന മുറയ്ക്ക് മുനിസിപ്പൽ ജങ്ഷൻ പൂർണമായും അടച്ചിടും. കാൽനടയാത്രയും അനുവദിക്കില്ല. എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അടിപ്പാതക്കു മുകളിലൂടെ വരുമ്പോൾ മുനിസിപ്പൽ ജങ്ഷനും കഴിഞ്ഞ് തെക്കാണെത്തുക. ഇവിടെ പനമ്പിള്ളി ഗോവിന്ദമേനോൻ പ്രതിമയ്ക്ക് മുൻപിൽ വെച്ചാണ് സർവീസ് റോഡിലേക്ക് പ്രവേശനം അനുവദിക്കുക. സർവീസ് റോഡ് വഴി സൗത്ത് ജങ്ഷനിലേക്കെത്താം. സർവീസ് റോഡ് വൺവേ ആയതിനാൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവ സൗത്ത് ജങ്ഷൻ വഴി ടൗണിലേക്ക് പോകണം.
നോർത്ത് ജങ്ഷൻ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പോട്ട സിഗ്നൽ ജങ്ഷൻ കഴിഞ്ഞ് സർവീസ് റോഡ് വഴി ട്രാംവേ റോഡിൽ കടന്നോ ട്രഷറിയുടെ മുൻപിലൂടെയോ നോർത്ത് ജങ്ഷനിലേക്കെത്തണം. തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അടിപ്പാതക്ക് മുകളിലൂടെ ക്രെസന്റ് സ്കൂളിന്റെ ഗേറ്റ് കഴിഞ്ഞ് സർവീസ് റോഡിലേക്ക് പ്രവേശിക്കണം.
മുനിസിപ്പൽ ജങ്ഷൻ അടച്ചാൽ ഈ വഴി കാൽനടയാത്രയും അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞു. കാൽനടയാത്രക്കാർക്ക് അടിപ്പാതയുടെ അരികിലൂടെ നടപ്പാത ഒരുക്കിയിട്ടുണ്ട്. പൊതുവേ വീതികുറവുള്ള അടിപ്പാതയിൽ നടപ്പാത ഒരുക്കിയതിനാൽ വീണ്ടും ഇടുങ്ങിയതായി. ഒരേ സമയം മാള റോഡിൽനിന്ന് വരുന്ന വാഹനങ്ങളും മാളയിലേക്ക് പോകുന്ന വാഹനങ്ങളും അടിപ്പാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

