
കോഴിക്കോട് സർവ്വകലാശാല ബിരുദ പ്രവേശനം – ഓൺലൈൻ രജിസ്റ്റ്രേഷൻ ജൂൺ 12 വരെ
കോഴിക്കോട് സർവ്വകലാശാല ബിരുദപ്രവേശന ഓൺലൈൻ രജിസ്ട്രേഷൻ UGCAP 2023 ആരംഭിച്ചു. ജൂൺ 12 ന് വൈകിട്ട് 5 വരെ രജിസ്ട്രഷൻ ചെയ്യാം. അപക്ഷാ ഫീസ് എസ് സി എസ് ടി ക്കാർക്ക് 185 രൂപ യും മറ്റുള്ളവർക്ക് 445 രൂപയുമാണ്. മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് നോഡൽ ഓഫീസർ പ്രൊഫ. വിനേഷ് കെ.വി. അറിയിച്ചു. സംശയനിവാരണത്തിന് നോഡൽ ഓഫീസറെ 9446934509 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.
രജിസ്ട്രേഷൻ ചെയ്യാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മതിയായ രേഖകൾ സഹിതം രാവിലെ 09.30 ക്കും വൈകിട്ട് 03.30 നും ഇടക്ക് മെറ്റ്സ് കോളേജിൽ ഹാജരാകുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

