
ലൈഫ് ഭവന പദ്ധതി ലിസ്റ്റിലുള്ള മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വീട് നൽകണം ;പ്രമേയവുമായി വിലങ്ങന്നൂർ വാർഡ് ഗ്രാമസഭ.
വിലങ്ങന്നൂർ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2023 – 2024 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വിലങ്ങന്നൂർ വാർഡിലെ ഗ്രാമസഭ യോഗം വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസിൽ വച്ച് നടത്തി
വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ അദ്ധ്യക്ഷതയിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. വേദിയിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലു A+ നേടിയ എബി ബിജു, എയ്ഞ്ചൽ മരിയ ബിജു, പ്ലസ്ടുവിന് ഫുൾ A+ നേടിയ വൈഷ്ണവി വിനു എന്നീ കുട്ടികളെയും ആദരിച്ചു
വാർഡിലുള്ളവരുടെ ആശയങ്ങളും, വികസന സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കുന്നതിന് ചർച്ചചെയ്ത് സംസാരിക്കാനും, അർഹിക്കുന്ന ആനുകൂല്യങ്ങൾ കരസ്ഥമാക്കുവാനും ഗ്രാമസഭയിൽ പങ്കെടുത്താൽ മാത്രമേ സാധിക്കൂ എന്നും സാവിത്രി സദാനന്ദൻ പറഞ്ഞു.
ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാൻ വൈകുന്നത് മൂലം ലൈഫ് ലിസ്റ്റിലുളളതിനാൽ മറ്റു തരത്തിലുളള സഹായത്തോടെ ഒരു വീടെന്ന സ്വപ്നം അർഹരായവർക്ക് യാഥാർത്ഥ്യമാക്കിക്കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് താനെന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.
ഗ്രാമസഭായോഗത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട് പുറത്തിറങ്ങിയ സർക്കാർ ലിസ്റ്റിലെ മുഴുവൻ ആളുകൾക്കും എത്രയും പെട്ടെന്ന് വീട് അനുവദിച്ച് നൽകണമെന്ന പ്രമേയം വിലങ്ങന്നൂർ വാർഡ് ഗ്രാമസഭാ യോഗത്തിൽ ഏക കണ്ഠേന പാസാക്കി.
വാർഡിലെ അംഗങ്ങളായ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ , മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശിവരാമൻ,വാർഡ് വികസന സമിതി ചെയർമാൻ കെ.സി ചാക്കോ ,പഞ്ചായത്ത് കോഡിനേറ്റർ ജെഫനീസ കെ.കെ, ജോൺ വിലങ്ങന്നൂർ എന്നിവർ സംസാരിച്ചു.
ആശാവർക്കർ ഷേർളി തോമസ്, CDS സരിത , അംഗനവാടി ടീച്ചർ സ്‌റ്റെഫി ജയ്സൺ , കനകലത എന്നിവർ പങ്കെടുത്തു.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

