
ദേശീയപാത വഴുക്കുംപാറയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു
മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം ദേശീയപാത വഴുക്കുംപാറയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. കുറച്ച് മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് വിള്ളൽ രൂപപ്പെട്ടിരുന്നു. റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നതതല ഉദ്യോഗസ്ഥർ സന്ദർശിച്ച് നിർമാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തുകയും മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ യോഗം ചേരുകയും ചെയ്തു. എന്നാൽ നിർമ്മാണ കമ്പനി വിള്ളൽ ടാർ മിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി അടക്കുകയാണ് ചെയ്തത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാൽ വീണ്ടും ഈ പ്രദേശത്ത് വിള്ളൽ രൂപപ്പെട്ടത് എന്ന് നാട്ടുകാർ പറഞ്ഞു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


