
പാണഞ്ചേരി പഞ്ചായത്തിൽ നാടോടി സംഘങ്ങൾ വിലസുന്നതായി പരാതി
തൃശ്ശൂർ ജില്ലയിലെ അഞ്ചേരി ,പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഭീതിപരത്തി നാടോടി സംഘം വിലസുന്നതായി പരാതി. ഒരാഴ്ചയായി എടപ്പലം ആൽപ്പാറ ,പീച്ചി ,കല്ലിടുക്ക് തെക്കുംപ്പടം ഇവരെ എന്നീ സ്ഥലങ്ങളിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടു പോവുകയും കോഴി താറാവ് എന്നിവയെ തല്ലിക്കൊന്ന് കൊണ്ടുപോവുകയും പാത്രങ്ങൾ സാധനങ്ങൾ എന്നിവ മോഷ്ടിക്കുകയും ചെയ്യുന്നതായി ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ പറഞ്ഞു.

കയറുന്ന വീടുകളിൽ അധികസമയം ചെലവഴിക്കാതെ നോക്കി നിരീക്ഷിച്ചുപോകുന്ന രീതിയാണ് ഇവർ നടത്തുന്നത്.ഒല്ലൂർ , പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇവർക്കെതിരെ പരാതി നിലനിൽക്കുന്നുണ്ട് .
വീടുകളിൽ നിന്ന് സാധനങ്ങൾ എടുക്കുന്ന സമയത്ത് തടയാൻ ചെന്ന സ്ത്രീകളെ ഇവർ സംഘം ചേർന്ന് അതിക്രൂരമായി ആക്രമിക്കുകയും സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി ദിനീഷ് പറഞ്ഞു.എല്ലാ ജനങ്ങളും കുറച്ച് ജാഗ്രത പാലിക്കണം.കുട്ടികൾ തനിച്ച് വീടുകളിൽ നിന്ന് പുറത്തുപോകുമ്പോൾ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതാണ്.

ഇവരെ റോഡിൽ അഞ്ചോ ആറോ കൂട്ടങ്ങളായി വാഹനത്തിൽ ഇറക്കി കൊടുക്കുന്നത് പ്രദേശവാസികൾ കണ്ടിട്ടുണ്ട് . ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് ഈ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിനും പീച്ചി പോലീസ് സ്റ്റേഷനിലും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

