
മണ്ണുത്തി നെട്ടിശേരിയിൽ മകനെ വെട്ടി പരുക്കേൽപ്പിച്ച പിതാവ് മരിച്ചനിലയിൽ.
നെട്ടിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (62) മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ അച്ഛനും മൂത്ത മകൻ അഭിലാഷുമായി വഴക്ക് നടന്നിരുന്നു. രാത്രിയിൽ വഴക്കിനെ തുടർന്നു വെട്ടുകത്തിയുപയോഗിച്ചു മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചെവിയിലും കയ്യിലും കാലിലും മുറിവേറ്റ മകൻ അഭിലാഷിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. രാത്രി തന്നെ പൊലീസ് വീട്ടിലെത്തിയിരുന്നു. രാവിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ ഇളയമകൻ അഖിൽ കണ്ടു തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.ഭാര്യ: അംബിക.,മകൾ: ആതിര
കൂടുതൽ പ്രാദേശിക വാർത്തകൾക്ക് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


