January 27, 2026

‘എൻ്റെ കേരളം’ പ്രദർശന വിപണനമേള : ഫ്ലാഷ് മോബ് നടത്തി

Share this News

‘എൻ്റെ കേരളം’ പ്രദർശന വിപണനമേള : ഫ്ലാഷ് മോബ് നടത്തി

സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 24 വരെ നടക്കുന്ന ‘എൻ്റെ കേരളം’ പ്രദർശന വിപണനമേളയുടെ പ്രചരണത്തിനായി ക്രൈസ്റ്റ് കോളേജ്, വിവേകാനന്ദ കോളേജ് എന്നിവടങ്ങളിലെ എൻ എസ് എസ് വളണ്ടിയർമാർ ജില്ലാ എൻ എസ് എസിൻ്റെ നേതൃത്വത്തിൽ തേക്കിൻ കാട് മൈതാനത്ത് ഫ്ലാഷ് മോബ് നടത്തി. ജില്ലാ കലക്ടർ ഹരിത വി കുമാർ ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു. തൃശൂർ തെക്കേ ഗോപുര നടയിൽ ചാലക്കുടി ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസിലെ എൻ എസ് എസ് യൂണിറ്റിലെ 24 വിദ്യാർഥികളും കുന്നംകുളം വിവേകാനന്ദ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിലെ 12 ഓളം വിദ്യാർഥികളുമാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

പരിപാടിയിൽ എൻ എസ് എസ് ഓഫീസർമാരായ ഡോ. ബിനു ടി വി, ഡോ സിജോ വർഗീസ്, രഞ്ജിത്ത് വർഗീസ്, ജിൻസി എസ് ആർ, ഡോ മഞ്ജു എ നായർ, എന്നിവരും കോളേജ് വകുപ്പിൽ നിന്ന് രഘുനാഥൻ എ പി, രാജേഷ് വി, സജീവ് എസ് മേനോൻ, മനോജ് ഐ ബി, ശരത്ത് ബാബു പി ആർ എന്നിവരും നേതൃത്വം നൽകി. പ്രചാരണത്തിൻ്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ സംഘങ്ങൾ സമാനമായ രീതിയിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിക്കുന്നുണ്ട്.

പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!