
ആരോഗ്യസംരക്ഷണ ത്തിന് നാട്ടറിവ് ആയുർവേദം’: പുസ്തകം പ്രകാശനവും നക്ഷത്രവനത്തിന്റെ നടീൽ ഉദ്ഘാടനവും ചെയ്തു

പട്ടിക്കാട് ഡ്രീം സിറ്റിയിൽ വെച്ച് കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫസർ ഡോ. രാജേന്ദ്രൻ രചിച്ച ‘ആരോഗ്യസംരക്ഷണത്തിന് നാട്ടറിവ് ആയുർവേദം’എന്ന പുസ്തകം പ്രകാശനം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഡോ. ശക്തി സുബ്രഹ്മണ്യന് പുസ്തകത്തിൻറെ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ ആദ്യ വില്പന അഡ്വ. എഡി ബെന്നിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും മുൻ കോർപ്പറേഷൻ കൗൺസിലറുമായ സി.ആർ ദാസ് അധ്യക്ഷത വഹിച്ചു. നക്ഷത്രവനത്തിന്റെ നടീൽ ഉദ്ഘാടനം പത്മശ്രീ പ്രൊഫ ഡോ. ശോശാമ്മ ഐപ്പ് നിർവഹിച്ചു. തുടർന്ന് 27 ജന്മ നക്ഷത്ര വൃക്ഷതൈകൾ 27 പ്രമുഖ വ്യക്തികൾ ഡ്രീം സിറ്റി വളപ്പിൽ നട്ടു.
ഡോ. ജേക്കബ് വടക്കുംചേരി ബോധ വൽക്കരണ ക്ലാസ്സ് നയിച്ചു. ഡോ. ജോർജ്, ഡോ. അജിത് കുമാർ, മെഡിക്കൽ കോളേജിലെ റിട്ട. സൂപ്രണ്ട് ഡോ. ജി.ജയരാജ്, അഡ്വ. പ്രദീപ് കുമാർ, ഡോ. പ്രദീപ് കുമാർ,പീച്ചി സി ഐ എസ്. ഷുക്കൂർ, ചാക്കുണ്ണി, ജോണി കോച്ചരി, കുര്യാക്കോസ്, തുടങ്ങി പ്രമുഖ വ്യക്തികൾ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് സംഘാടകരുടെ മക്കളും സുഹൃത്തുക്കളും അവതരിപ്പിച്ച കരോക്കെ ഗാനമേളയും, വിഷു സദ്യയും ഉണ്ടായിരുന്നു. സംഘാടക സമിതി പ്രസിഡണ്ട് ഷിജോ ചാക്കോ സ്വാഗതവും സംഘാക സമിതി സെക്രട്ടറി ഡോ. ലത നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG
