January 27, 2026

‘എൻ്റെ കേരളം’ പ്രദർശന വിപണന മേളയോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ കുട്ടികളുടെ സമൂഹ ചിത്രരചന നടന്നു

Share this News

ജില്ലാ കലക്ടർ ഹരിത വി കുമാർ ചിത്രരചന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.ഭംഗിയുള്ള സ്വപ്നങ്ങളാണ് കുട്ടികളുടേതെന്നും ബോക്സുകളില്ലാതെ ചിന്തിക്കാൻ അവർക്ക് കഴിയട്ടെയെന്നും കലക്ടർ ആശംസിച്ചു.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച്  വിദ്യാഭ്യാസ വകുപ്പിൻ്റെ 18 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും എൽ പി, യു പി, ഹൈസ്ക്കൂൾ, എച്ച് എസ്  വിഭാഗങ്ങളിലായി നടത്തിയ ചിത്ര രചന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരാണ് തെക്കേ ഗോപുരനടയ്ക്ക് സമീപം തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചത്.

ഇവർക്കുള്ള മെമൻ്റൊ വിതരണവും ചടങ്ങിൽ നടന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൾ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരൻ
ഏങ്ങണ്ടിയൂർ കാർത്തികേയൻ മുഖ്യാതിഥിയായി. കലക്ടറുടെ ചിത്രം ക്യാൻവാസിൽ ലൈവായി പാട്ടു പാടി വരച്ച് ഏങ്ങണ്ടിയൂർ കാർത്തികേയൻ കയ്യടി നേടി. വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ മദനമോഹൻ സ്വാഗതവും എസ് എസ് കെ ഡയറക്ടർ ബിനോയ് എൻ. ജെ. നന്ദിയും അറിയിച്ചു.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!