
തൃശൂർ ജവഹർ ബാലഭവനിൽ വിഷു ആഘോഷം നടത്തി
തൃശൂർ ജവഹർ ബാലഭവനിൽവിഷു ആഘോഷം നടത്തി, വിഖ്യാത ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിന്റെ കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ അവതരണവും നടന്നു.

തൃശൂർ ജവഹർ ബാലഭവനിൽ വിശിഷ്ടാതിഥിയായെത്തി കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരിപ്പിച്ച വിഖ്യാത തുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥ് കുട്ടികളുടെ ഹരമായി മാറി.സംഗീത നാടക അക്കാദമി, കലാമണ്ഡലം, കുഞ്ചൻ പുരസ്കാരങ്ങൾ നേടിയ അദ്ദഹം തൊടുത്ത ചോദ്യങ്ങൾക്ക് കുട്ടികൾ ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകി അദ്ദേഹത്തിൽ നിന്ന് വിഷുക്കൈനീട്ടം വാങ്ങി. വിഷു ആഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി വി.മുരളി ഉദ്ഘാടനം ചെയ്തു. മുൻ
എക്സി. ഡയറക്ടർ പി കൃഷ്ണൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് കോഡിനേറ്റർ കോലഴി നാരായണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഇ.നാരായണി സ്റ്റാഫ് പ്രതിനിധികൾ ജോയ് വർഗ്ഗീസ്, സരള , സിജി മോഹൻദാസ് എന്നിവർ ചേർന്ന് ബാലഭവന്റെ
സ്നേഹോപഹാരം
അദ്ദേഹത്തിനു സമർപ്പിച്ചു.


പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


