January 29, 2026

സാധാരണക്കാർക്കും ചിട്ടയായുള്ള പരിശീലനത്തിലൂടെ ഐഎഎസ് നേടാം ; ജയകൃഷ്ണൻ വി.എം., ഐ.എ.എസ്.

Share this News

സാധാരണക്കാർക്കും ചിട്ടയായുള്ള പരിശീലനത്തിലൂടെ ഐഎഎസ് നേടാം : ജയകൃഷ്ണൻ വി.എം., ഐ.എ.എസ്.

ലക്ഷ്യബോധത്തോടെ പഠിക്കുകയാണെങ്കിൽ സാധാരണക്കാർക്കും ചിട്ടയായ പരിശീലനത്തിലൂടെ ഐ എഎസ് കടമ്പ സുഗമമായി തരണം ചെയ്യാൻ കഴിയും എന്ന് തൃശ്ശൂർ അസിസ്റ്റൻറ് കലക്ടർ ആയ ശ്രീ. ജയകൃഷ്ണൻ വി. എം., ഐ. എ.എസ്. സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കോഴിക്കോട് എന്‍ഐടിയിലെ മൂന്നുവർഷത്തെ പഠനം ഉപേക്ഷിച്ച് തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നിന്ന് ഫിസിക്സിൽ ഡിഗ്രി നേടി, പിന്നീട് ചിട്ടയായ പരിശീലനത്തിലൂടെ ഐഎഎസ് എഴുതി വിജയിച്ച കഥ അദ്ദേഹം വിവരിച്ചു. തൃശ്ശൂരിലെ അസിസ്റ്റൻറ് കളക്ടർ ആയ അദ്ദേഹം മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ “കോളേജ് ഡെ 2023” ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ഈ വർഷം കോളേജ് ഡെ ആഘോഷിച്ചത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള , മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് ഡീൻ ഏലിയാസ് കെ വി എന്നിവർ അതാത് കോളേജുകളിലെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ നാരായണൻ ടി ജി ,മെറ്റ് സ് പൊളിടെക്നിക് കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ഷാൽവിൻ ഷാജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജുകളിൽ മികച്ച വിജയം നേടിയവർക്കും വിവിധ സ്പോർട്സ് ആർട്സ് ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും അസിസ്റ്റൻറ് കളക്ടർ ജയകൃഷ്ണൻ വി എം. ഐ എ എസ് , സമ്മാനിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് സ്റ്റുഡൻസ് യൂണിയൻ വൈസ് ചെയർപേഴ്സൺ നൂപ പ്രശാന്ത് സ്വാഗതവും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ഫെബിൻ ഫ്രാൻസിസ് നന്ദിയും പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ തുടർന്ന് അരങ്ങേറി. പിന്നീട് കല്ലാ ഷാ ടീം അവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക് ഫെസ്റ്റും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!