
25 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണ അമ്മൂമ്മയെയും പേരക്കുട്ടിയെയും ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി
ഒല്ലൂർ അമ്മൂമ്മയും പേരക്കുട്ടിയും വീടിനു പുറകിലുള്ള ഏകദേശം 25 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണു ഉടനെ തന്നെ തൃശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും എമർജൻസി റെസ്ക്യൂ വാഹനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ്‌കുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫീസർമാരായ ജിമോദ് വി, വി ദിനേശ് കൃഷ്ണ, നവനീതകണ്ണൻ, സജിൻ പി. എസ് അനിൽകുമാർ ഹോം ഗാർഡ് ഷിബു സി കെ. എന്നിവർ അടങ്ങുന്ന സംഘo സംഭവ സ്ഥലത്തേക്ക് എത്തി. അമ്മൂമ്മയും കുട്ടിയും സെപ്റ്റിക് ടാങ്കിനു മുകളലെ ദ്രവിച്ച സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ് കിടക്കുകയായിരുന്നു ഉടൻതന്നെ സേന അംഗങ്ങൾ ആയ ദിനേശ് ബി നവനീത് കണ്ണൻ എന്നിവർ 30 അടിയോളം വരുന്ന ലാഡർ ഇറക്കി അതിലൂടെ സെപ്റ്റിക് ടാങ്കിൽ ഇറങ്ങുകയും 62 വയസ്സുള്ള റീമ എന്ന സ്ത്രീയെയും രണ്ടു വയസ്സുള്ള സിയായെയും കൂടുതൽ പരിക്കുകൾ ഒന്നും ഇല്ലാതെ കരക്ക് കയറ്റി രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

